ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടരുന്നു

കലോത്സവത്തില്‍ 282 ഇനങ്ങളുടെ  ഫലം  പ്രഖ്യാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട  ഉപജില്ല  മുന്നേറ്റം തുടരുന്നു . 

ഹയര്‍ സെക്കന്ററി  വിഭാഗത്തിലെ  100 ഇനങ്ങള്‍  പൂര്‍ത്തിയായപ്പോള്‍ 357 പോയിന്റുമായി ഇരിങ്ങാലക്കുട  ഉപജില്ല ഒന്നാം  സ്ഥാനത്തും 
തൃശൂര്‍ വെസ്റ്റ്‌    ഉപജില്ല 336 പോയിന്റുമായി രണ്ടാം സ്ഥാനത്തും തൃശൂര്‍ ഈസ്റ്റ്   ഉപജില്ല 318 പോയിന്റുമായി മൂന്നാം  സ്ഥാനത്തും  മുന്നേറുന്നു .

ഹൈസ്കുള്‍ വിഭാഗത്തിലെ  84 ഇനങ്ങള്‍  പൂര്‍ത്തിയായപ്പോള്‍  299 പോയിന്റുമായി ഇരിങ്ങാലക്കുട  ഉപജില്ല ഒന്നാം  സ്ഥാനത്തും  തൃശൂര്‍ ഈസ്റ്റ്   ഉപജില്ല 285 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചാലക്കുടി 
  ഉപജില്ല  269 പോയിന്റുമായി മൂന്നാം  സ്ഥാനത്തും  മുന്നേറുന്നു .

യു .പി വിഭാഗത്തിലെ  മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍
(33)   137 പോയിന്റുമായി ഇരിങ്ങാലക്കുട  ഉപജില്ല ചാമ്പ്യന്‍മാരായി.  ചേര്‍പ്പ്  ഉപജില്ല 125 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂര്‍   ഉപജില്ല 121 പോയിന്റുമായി മൂന്നാം  സ്ഥാനവും കരസ്ഥമാക്കി .

സംസ്ക്രുതോല്സവം ഹൈസ്കുള്‍ വിഭാഗത്തിലെ  15 ഇനങ്ങള്‍  പൂര്‍ത്തിയായപ്പോള്‍  69 പോയിന്റുമായി ഇരിങ്ങാലക്കുട  ഉപജില്ല ഒന്നാം  സ്ഥാനത്തും  ചേര്‍പ്പ്  ഉപജില്ല 64 പോയിന്റുമായി രണ്ടാം സ്ഥാനത്തും  തൃശൂര്‍ വെസ്റ്റ്‌    ഉപജില്ല  61 പോയിന്റുമായി മൂന്നാം  സ്ഥാനത്തും  മുന്നേറുന്നു .

സംസ്ക്രുതോല്സവം യു .പി  വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍
(18)   80 പോയിന്റുമായി ചേര്‍പ്പ്  ഉപജില്ല ചാമ്പ്യന്‍മാരായി .  ഇരിങ്ങാലക്കുട  ഉപജില്ല , തൃശൂര്‍ വെസ്റ്റ്‌  ഉപജില്ല എന്നിവര്‍   78 പോയിന്റുമായി രണ്ടാം സ്ഥാനത്തും മാള   ഉപജില്ല 55 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .   .

അറബി കലോത്സവത്തില്‍  ഹൈസ്കുള്‍ വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍ (19)
  85 പോയിന്റുമായി വലപ്പാട്  ഉപജില്ല ചാമ്പ്യന്‍മാരായി.   കൊടുങ്ങല്ലൂര്‍ , ചാവക്കാട്  ഉപജില്ലകള്‍ 79 പോയിന്റുമായി രണ്ടാം സ്ഥാനത്തും വടക്കാഞ്ചേരി  ഉപജില്ല 75 പോയിന്റുമായി  മൂന്നാംസ്ഥാനവും കരസ്ഥമാക്കി .

അറബി കലോത്സവത്തില്‍ യു .പി  വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍  (
13) ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍  61 പോയിന്റുമായി ഇരിങ്ങാലക്കുട, വലപ്പാട്  ഉപജില്ലകള്‍  ചാമ്പ്യന്‍മാരായി.  വടക്കാഞ്ചേരി  ഉപജില്ല 60 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂര്‍ , കുന്നംകുളം  ഉപജില്ലകള്‍ 59 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .