ടീം മാനേജര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- കലോല്‍സവത്തില്‍ പങ്കെടുപ്പിക്കുന്നതിനായി (രജിസ്ട്രേഷന്‍) ഗവ. മോഡല്‍ ബോയ്സ് സ്കൂളിലാണ് എത്തിക്കേണ്ടത്.
- ജില്ലാതല മല്‍സരത്തില്‍ ലഭിച്ച മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികളുടെ കൈവശം ഉണ്ടായിരിക്കണം
- കുട്ടികള്‍ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ 2 ഐഡന്റി കാര്‍ഡുകള്‍ കൊണ്ടുവരണം
- ഓരോ ജില്ലയ്ക്കും ടീം മാനേജരെ കൂടാതെ ഒരു അസി. മാനേജര്‍ 15 എസ്കൊര്ട്ടിംഗ് ടിച്ചര്‍ എന്നിവര്‍ ഉണ്ടായിരിക്കണം.(ഇവരുടെ വിലാസവും ഫോണ്‍ നമ്പറും -3 copy രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കണം)
- മുന്‍ വര്‍ഷങ്ങളില്‍ റോളിംഗ് ട്രോഫി ലഭിച്ചവര്‍ അവരുടെ ട്രോഫികള്‍ രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.
- ക്രമപ്രകാരം കുട്ടികളെ വേദിയില്‍ എത്തിക്കേണ്ടതാണ്. ഒരു കാരണവശാലും കുട്ടികളെ രക്ഷിതാക്കളോടൊപ്പം അയക്കരുത്
- ഓര്‍ഡര്‍ പ്രകാരം വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കുട്ടികളെ ഒരു കാരണവശാലും മല്‍സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല
മത്സരാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- എല്ലാ മത്സരാര്‍ഥികളും കലോല്‍സവ മാനുവലില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്
- സമയക്രമം എല്ലാവരും പാലിക്കേണ്ടതാണ്
- സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത മത്സരാര്‍ഥികള്‍ മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുത്തുന്നതാണ്
- പ്രോഗാം കമ്മിറ്റി ഒഫിഷ്യലുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്
- രജിസ്ട്രേഷന്‍ സമയത്ത് ലഭിക്കുന്ന Participation Card, Identification Card എന്നിവ ആവശ്യപ്പെടുന്ന സമയത്ത് ഹജരക്കേണ്ടതാണ്.
- മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന പൊതു നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.